Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala Municipality

Kottayam

പാ​ലാ ന​ഗ​ര​സ​ഭ: വാ​ക്പോ​രു​മാ​യി മാ​ര​ത്ത​ണ്‍ കൗ​ണ്‍​സി​ല്‍ ആ​ദ്യദി​നം

പാ​ലാ: ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ക്കു​ന്ന മാ​ര​ത്ത​ണ്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ന്‍റെ ആ​ദ്യ ദി​നം വാ​ക്‌​പോ​ര്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യ്ക്കെ​തി​രേ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യം 21 ന് ​ച​ര്‍​ച്ച​യ്ക്കെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് തു​ട​ര്‍​ച്ച​യാ​യ നാ​ലു ദി​വ​സ​ങ്ങ​ളി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന അ​ജ​ണ്ട​ക​ള്‍ ഒ​രു ദി​വ​സ​ത്തെ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല.

ഇ​ന്ന​ലെ ന​ട​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വാ​ര്‍​ഡു​ക​ള്‍​ക്കു​ള്ള ഫ​ണ്ട്, ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് കാ​ണാ​താ​യ ഫ​യ​ല്‍ എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യി. ച​ര്‍​ച്ച​ക​ളി​ലു​ട​നീ​ളം വാ​ക്‌​പോ​രും ന​ട​ന്നു.

മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല വാ​ര്‍​ഡു​ക​ളി​ലും പു​ല്ലു വെ​ട്ട് ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ ഇ​തി​ന​കം ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ വാ​ര്‍​ഡു​ക​ളു​ടെ പ​ട്ടി​ക ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യ്ക്ക് നി​ല​വി​ല്‍ ര​ണ്ട് പു​ല്ലു​വെ​ട്ട് യ​ന്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ല​ഭ്യ​മാ​യ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് ക്ര​മാ​നു​സൃ​ത​മാ​യി എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും സേ​വ​നം എ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

ഓ​രോ വാ​ര്‍​ഡി​നും 40,000 രൂ​പ വീ​തം ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ നി​ല​വി​ല്‍ അ​ത്ത​ര​ത്തി​ല്‍ തു​ക അ​നു​വ​ദി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പൊ​തു​പ​ദ്ധ​തി​ക​ളു​ടെ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യി വാ​ര്‍​ഡു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ശ​ദീ​ക​രി​ച്ചു.
ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് കാ​ണാ​താ​യ ഫ​യ​ല്‍ സം​ബ​ന്ധി​ച്ച വി​ഷ​യ​വും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. കേ​സ് നി​ല​വി​ല്‍ ഡി​വൈ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു.
തു​ട​ര്‍​ച്ച​യാ​യി പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ള്‍ വി​ളി​ക്കു​ന്ന​തി​ലൂ​ടെ ന​ഗ​ര​സ​ഭ​യ്ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് ഒ​രു കൗ​ണ്‍​സി​ല​ര്‍ എ​ത്ര യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്താ​ലും പ്ര​തി​മാ​സം അ​ഞ്ച് യോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സി​റ്റിം​ഗ് ഫീ​സ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ കാ​പ്പി സ​ല്‍​ക്കാ​രം ചെ​ല​വ് കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​ത്തി​യ​താ​യും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​റു​പ​ടി ന​ല്‍​കി. കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തി​നു മു​ന്‍​പേ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ ച​ര്‍​ച്ച​ക​ളി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ചെ​യ​ര്‍​പേ​ഴ്‌​സ​നെ​തി​രേ​യു​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​ന്നത്തെ ച​ര്‍​ച്ച ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡ് വി​ഷ​യം

പാ​ലാ: ഇ​ന്നു ന​ട​ക്കു​ന്ന കൗ​ണ്‍​സി​ലി​ല്‍ കൊ​ട്ടാ​ര​മ​റ്റ​ത്തെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡ് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യും. യു​ഡി​എ​ഫി​ലെ സ്വ​ത​ന്ത്ര മു​ന്ന​ണി​യും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രും ത​മ്മി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​നും അ​ക​ല്‍​ച്ച​യ്ക്കും പ്ര​ധാ​ന കാ​ര​ണ​മാ​യ​ത് കൊ​ട്ടാ​ര​മ​റ്റ​ത്തെ ഈ ​ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡ് വി​ഷ​യ​മാ​ണ്.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കോ​ണ്‍​ഗ്ര​സി​ലെ ബി​ജു മാ​ത്യു​സ് ഇ​വി​ടു​ത്തെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡ് മാ​റ്റു​ന്ന​തി​ന് മു​ന്‍​കൈ​യെ​ടു​ത്തു​വെ​ന്നും ഇ​തി​ന് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം തേ​ടി​യി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് സ്വ​ത​ന്ത്ര മു​ന്ന​ണി ബി​ജു മാ​ത്യൂ​സു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ സ്വ​ത​ന്ത്ര മു​ന്ന​ണി​യി​ലെ ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും ബി​ജു പു​ളി​ക്ക​ക്ക​ണ്ട​വും ബി​ജു മാ​ത്യൂ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​യ​താ​യും മ​ര്‍​ദി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും കാ​ണി​ച്ച് ബി​ജു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പി​ന്നീ​ട് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ ചേ​മ്പ​റി​ല്‍ നി​ന്നു ഫ​യ​ല്‍ മോ​ഷ​ണം പോ​യി എ​ന്നു കാ​ണി​ച്ച് ബി​ജു മാ​ത്യൂ​സി​നെ​തി​രേ ചെ​യ​ര്‍​പേ​ഴ്‌​സ​നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടെ​ങ്കി​ലും കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​വു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ലെ ആ​റു കൗ​ണ്‍​സി​ല​ര്‍​മാ​രും മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചെ​യ​ര്‍​പേ​ഴ്‌​സ​ണി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി​യ​തോ​ടെ അ​വ​സ​രം മു​ത​ലാ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​വി​ശ്വാ​സം 21 ന് ​ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കും.

Kerala

പാ​ലാ​യി​ൽ ക​ളി​മാ​റി; ദി​യാ പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രേ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്

പാ​ലാ: ന​ഗ​ര​സ​ഭാ ഭ​ര​ണ​പ​ക്ഷ​ത്ത് ക​ടു​ത്ത ഭി​ന്ന​ത​യും പൊ​ട്ടി​ത്തെ​റി​യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ദി​യാ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രെ ആ​റ് ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. ചെ​യ​ർ​പേ​ഴ്സ​ണി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കി.

അ​ഞ്ച് കൗ​ൺ​സി​ല​ർ​മാ​രും വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ മാ​യ രാ​ഹു​ലു​മാ​ണ് ക​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ​ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ കോ​ൺ​ഗ്ര​സ് കൗൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​ശ്ര​മ​വും ഉ​ണ്ടാ​യെ​ന്നും ക​ത്തി​ൽ ആ​രോ​പി​ച്ചു.

ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ലു​മു​ള്ള വി​യോ​ജി​പ്പാ​ണ് കൗ​ൺ​സി​ല​ർ​മാ​രു​ടെ പെ​ട്ടെ​ന്നു​ള്ള നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം അ​നു​ന​യ ച​ർ​ച്ച​ക​ളും ആ​രം​ഭി​ച്ചു.

14 യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ ച​ർ​ച്ച​യാ​ക്കാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. പു​ളി​ക്ക​ക​ണ്ടം കു​ടും​ബാം​ഗ​ങ്ങ​ളാ​യ ​മൂ​ന്ന് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പാ​ലാ ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. 

Kerala

പാലാ നഗരസഭയിൽ വീണ്ടും മോഷണം; പരാതിയുമായി ദിയ പുളിക്കകണ്ടം

കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ചൊവ്വാഴ്ച ചെയർപേഴ്സന്‍റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷമാണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.

അതേസമയം നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കൈയേറ്റം ചെയ്ത കേസിൽ മഹസർ തയാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്നും ബിജു മാത്യൂസ് പറഞ്ഞു.

മുൻപ് പാലാ നഗരസഭയിൽനിന്നും എയർപോഡ് മോഷണം പോയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലറായിരുന്നു ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്‍റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്.

യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.

Kerala

പുളിക്കകണ്ടം ജനസഭ ചേർന്നു; ദിയയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യം, തീരുമാനം നാളെ

പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.

പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്‍റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.

ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്‍റെ നിലപാടും നിര്‍ണായകമാകും.

പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്‍ഷന്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.

Kerala

പാലാ നഗരസഭ ചെയര്‍മാന്‍: പുളിക്കക്കണ്ടം ജനകീയ സഭ തീരുമാനിക്കും

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.

ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്‌സിന്‍റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന്‍ മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്‍റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്‌സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.

എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്‌സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.

എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.

Latest News

Corehub Up